മൊസാംബിക്കിലെ ബോട്ടപകടത്തില്‍ മരിച്ചവരില്‍ കൊല്ലം തേവലക്കര സ്വദേശി

0
13

കൊല്ലം: ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കിലെ ബോട്ടപകടത്തില്‍ മരിച്ചവരില്‍ കൊല്ലം തേവലക്കര സ്വദേശി ശ്രീരാഗ് രാധാകൃഷ്ണനും. അപകടം നടന്ന പ്രദേശത്ത് നിന്ന് കണ്ടെത്തിയ മൃതദേഹം ശ്രീരാഗ് രാധാകൃഷ്ണന്റേതെന്ന് സ്ഥിരീകരിച്ചു. ഷിപ്പിംഗ് ഡയറക്ടര്‍ ജനറലാണ് ശ്രീരാഗിന്റെ മരണം സ്ഥിരീകരിച്ചത്. എന്‍ കെ പ്രേമചന്ദ്രന്‍ എംപിയാണ് മൃതദേഹം ഡയറക്ടര്‍ ജനറല്‍ സ്ഥിരീകരിച്ച കാര്യം അറിയിച്ചത്.

തേവലക്കര നടുവിക്കര ഗംഗയില്‍ പി പി രാധാകൃഷ്ണന്‍-ലീല ദമ്പതികളുടെ മകനാണ് ശ്രീരാഗ് രാധാകൃഷ്ണന്‍. സ്‌കോര്‍പിയോ മറൈന്‍ കമ്പനിയില്‍ ഇലക്ട്രോ ടെക്‌നിക്കല്‍ ഓഫീസറായിരുന്നു ശ്രീരാഗ്. ഏഴ് വര്‍ഷം മുന്‍പാണ് ശ്രീരാഗ് കമ്പനിയില്‍ ജോലിക്ക് പ്രവേശിച്ചത്. ചുനക്കര സ്വദേശിനിയായ ജിത്തുവാണ് ശ്രീരാഗിന്റെ ഭാര്യ. അതിഥി, അനശ്വര്‍ എന്നിവരാണ് മക്കള്‍.