നിർമാണത്തിലിരുന്ന ടാങ്ക് കുഴിയില്‍ വീണു; കോഴിക്കോട് 15കാരന് ഗുരുതര പരിക്ക്

0
8

കോഴിക്കോട്: കൊടിയത്തൂരില്‍ നിര്‍മാണത്തിലിരിക്കുന്ന ടാങ്ക് കുഴിയില്‍ വീണ് വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്. ബുഹാരി ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥിയും ആലുവ സ്വദേശിയുമായ മുഹമ്മദ് സിനാനാണ്(15) പരിക്കേറ്റത്.

ജല സംസ്‌കരണത്തിനായായിരുന്നു ടാങ്ക് നിർമാണം. കുഴിയിൽ വെള്ളം നിറഞ്ഞരുന്നു. കളിക്കുന്നതിനിടെ കുട്ടി അബദ്ധത്തില്‍ കുഴിയിലേക്ക് വീഴുകയായിരുന്നു. ഫയര്‍ഫോഴ്‌സ് എത്തിയാണ് കുട്ടിയെ കുഴിയില്‍ നിന്ന് പുറത്തെടുത്തത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടിയുടെ പരിക്ക് ഗുരുതരമാണ്.