മിനി ബസ് മറിഞ്ഞ് അപകടം; 20 പേർക്ക് പരിക്ക്

0
14

ഇടുക്കി: മാങ്കുളം വിരിപാറയിൽ മിനി ബസ് മറിഞ്ഞ് അപകടം. വിനോദ സഞ്ചാരികൾ സഞ്ചരിച്ച മിനി ബസാണ് മറിഞ്ഞത്. തമിഴ്നാട്ടിൽ നിന്നുള്ള വിനോദ സഞ്ചാരികളാണ് അപകടത്തിൽപ്പെട്ടത്.

വിരിപാറ ഇല്ലിച്ചുവട് ഭാഗത്താണ് അപകടമുണ്ടായത്. റോഡിന് അരികിലായി തലകീഴായിട്ടാണ് ബസ് മറിഞ്ഞത്. വാഹനം ഇറക്കത്തിൽ നിയന്ത്രണം വിട്ടതെന്ന് സംശയമെന്ന് പൊലീസ് അറിയിച്ചു.

തമിഴ്നാട് തിരിപ്പൂർ സ്വദേശികളാണ് വാഹത്തിൽ ഉണ്ടായിരുന്നത്. 28 മുതിർന്നവരും 8 കുട്ടികളുമാണ് ബസ്സിൽ ഉണ്ടായിരുന്നത്. അപകടത്തിൽ 20 പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.