ദുബായ്: ഗാസയിലെ ജനങ്ങളെ സഹായിക്കുന്നതിനായി 7200 ടൺ സാധനങ്ങളുമായി ‘യുഎഇ ഹ്യൂമാനിറ്റേറിയൻ ഷിപ്പ്’ പുറപ്പെട്ടു. ‘ഓപ്പറേഷൻ ചിവലറസ് നൈറ്റ് 3’യുടെ ഭാഗമായി നടത്തുന്ന ഈ ദൗത്യത്തിൽ 4680 ടൺ ഭക്ഷ്യസാധനങ്ങൾ, 2160 ടൺ താമസ സൗകര്യങ്ങൾക്കും ശീതകാല വസ്ത്രങ്ങൾക്കും വേണ്ടിയുള്ള സാധനങ്ങൾ, 360 ടൺ മെഡിക്കൽ സാമഗ്രികൾ, കൂടാതെ നാല് വാട്ടർ ടാങ്കുകളും സഹായത്തിൽ ഉൾപ്പെടുന്നു.
വിവിധ യുഎഇ മാനുഷിക-ധാർമ്മിക സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പ്രവർത്തനം. സംഘർഷത്തിൽ ദുരിതമനുഭവിക്കുന്നവരോടുള്ള യുഎഇയുടെ ഐക്യദാർഢ്യത്തിന്റെയും കരുണയുടെയും പ്രതിഫലനമാണിതെന്നും അധികൃതർ അറിയിച്ചു.