കൊച്ചി: ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായ അജ്മല്‍ വേഗത്തില്‍ സുഖം പ്രാപിക്കുന്നതായി ആശുപത്രി അധികൃതര്‍. അഞ്ച് ദിവസത്തികം ഐസിയുവില്‍ നിന്ന് അജ്മലിനെ മാറ്റാനാകുമെന്ന് പ്രതീക്ഷിക്കുന്നു എന്നാണാണ് ഡോ. ജേക്കബ് എബ്രഹാം അറിയിച്ചത്.
അമലിന്റെ കുടുംബത്തിന് നന്ദി പറഞ്ഞ് അജ്മലിന്റെ ഭാര്യ ജസീല രംഗത്തെത്തി. ശസ്ത്രക്രിയയ്ക്ക് പിന്നില്‍ സഹകരിച്ച എല്ലാവര്‍ക്കും ജസീല നന്ദി പറഞ്ഞു. അവയവദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സാധാരണക്കാരിലേക്ക് എത്തിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞെന്നായിരുന്നു അജ്മലിന്റെ സഹോദരി ഡോ. സിറിന്‍ പറഞ്ഞത്.
വാഹനാപകടത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച അമല്‍ ബാബുവിന്റെ ഹൃദയമാണ് മലപ്പുറം പൊന്നാനി സ്വദേശി അജ്മലിന് നല്‍കിയത്. എറണാകുളം ലിസി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു അജ്മല്‍. തിരുവനന്തപുരം മലയിന്‍കീഴ് തച്ചോട്ട്കാവ് സ്വദേശിയായ അമല്‍ ബാബു(25)വിന്റെ ഹൃദയമടക്കം നാല് അവയവങ്ങളാണ് ദാനം ചെയ്തത്. ഹൃദയം, കരള്‍, രണ്ട് വൃക്കകള്‍ എന്നിവ ദാനം ചെയ്തു. കിംസില്‍ ചികിത്സയില്‍ കഴിയുന്ന രോഗിക്ക് ഒരു കിഡ്നിയും കരളും പാന്‍ക്രിയാസും മാറ്റിവയ്ക്കും. ഒരു കിഡ്നി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കും നല്‍കും.