ഐടി ജീവനക്കാരിയെ ഹോസ്റ്റൽ മുറിയിൽ കയറി ബലാത്സംഗം ചെയ്തു; പ്രതി ഓടി രക്ഷപ്പെട്ടു

0
8

തിരുവനന്തപുരം: കഴക്കൂട്ടത്ത് ഐടി ജീവനക്കാരിയെ ഹോസ്റ്റൽ മുറിയിൽ കയറി ബലാത്സംഗം ചെയ്തു. ഇന്നു പുലർച്ചെ രണ്ടുമണിയ്ക്കാണ് സംഭവം. 25കാരിയായ യുവതി ഹോസ്റ്റൽ മുറിയിൽ ഉറങ്ങുമ്പോഴായിരുന്നു അതിക്രമം.

ഹോസ്റ്റൽ മുറിയുടെ വാതിൽ തള്ളിത്തുറന്ന് അകത്തുകയറിയാണ് പ്രതി ബലാത്സംഗം ചെയ്തത്. യുവതി ഞെട്ടി ഉണർന്ന് ബഹളം വെച്ചതോടെ പ്രതി ഓടി രക്ഷപ്പെട്ടു. യുവതി കഴക്കൂട്ടം പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം തുടങ്ങി. പ്രതിയെ അറിയില്ലെന്നും മുൻപ് കണ്ടിട്ടില്ലെന്നുമാണ് പെൺകുട്ടിയുടെ മൊഴി.