നാല് ദിന സന്ദർശനം: രാഷ്ട്രപതി 21ന് കേരളത്തിലെത്തും

0
13

തിരുവനന്തപുരം: നാല് ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ദ്ര‍ൗപതി മുർമു ചൊവ്വാഴ്‌ച കേരളത്തിലെത്തും. സന്ദർശനത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ വിലയിരുത്താൻ തിരുവനന്തപുരം ജില്ലാ കളക്ടർ അനുകുമാരിയുടെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേർന്നു. ശബരിമല ദർശനം അടക്കം വിവിധ പരിപാടികളിൽ രാഷ്ട്രപതി പങ്കെടുക്കും.

ഒക്ടോബർ 21 ന് തിരുവനന്തപുരത്തെത്തുന്ന രാഷ്ട്രപതി അന്ന്‌ രാജ്‌ഭവനിൽ തങ്ങും. ബുധൻ രാവിലെ തിരുവനന്തപുരത്തുനിന്ന്‌ ഹെലികോപ്ടറിൽ 10.20ന്‌ നിലയ്‌ക്കൽ ഹെലിപ്പാഡിലെത്തും. റോഡു മാർഗം പമ്പയിലും തുടർന്ന്‌ ശബരിമലയിലും എത്തി ദർശനം നടത്തും. അന്ന്‌ വൈകിട്ട്‌ 5.30ന്‌ തിരിച്ച്‌ രാജ്‌ഭവനിൽ മടങ്ങിയെത്തും.

22,23 തീയതികളിലും രാഷ്ട്രപതി തലസ്ഥാനത്തുണ്ടാകും. യോഗത്തിൽ സിറ്റി പൊലീസ് കമീഷണർ തോംസൺ ജോസ്, സബ് കളക്ടർ ആൽഫ്രഡ് ഒ വി, എഡിഎം ടി കെ വിനീത്, ഡെപ്യൂട്ടി കളക്ടർമാർ, മറ്റു വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.