തളിപ്പറമ്പിൽ വൻ തീപിടിത്തം: നിരവധി കടകൾക്ക് തീപിടിച്ചു

0
67

തളിപ്പറമ്പ്: നഗരത്തിൽ വൻ തീപിടിത്തം. വൈകിട്ട് 5 മണിയോടെയാണ് സംഭവം. തളിപറമ്പിലെ വ്യാപാര സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്.

ബസ് സ്റ്റാൻഡിനടുത്തായുള്ള വിവിധ കടകൾക്കാണ് തീപിടിച്ചത്. അഗ്നിരക്ഷാ സേനയെത്തി തീയണയ്ക്കാനുള്ള ശ്രമം നടത്തുകയാണ്. മറ്റു കെട്ടിടങ്ങളിലേക്കും തീ പടർന്നു. ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിക്കുന്നുണ്ട്.