പവന്റെ സ്വർണാഭരണങ്ങളും 10,000 രൂപയും കവർന്ന പ്രതി പിടിയിൽ

0
79

കോഴിക്കോട്: സെപ്റ്റംബർ 28ന് കോഴിക്കോട് നഗരത്തിൽ ഡോക്ടറുടെ അടച്ചിട്ട വീട്ടിൽ നിന്ന് സ്വർണാഭരണങ്ങളും പണവും കവർന്നയാൾ പൊലീസ് പിടിയിൽ. ചേവരമ്പലം – ചേവായൂർ റോഡ് പുതിയോട്ടിൽ പറമ്പ് അശ്വതി നിവാസിൽ ഡോ. ഗായത്രിയുടെ വീട്ടിൽ സൂക്ഷിച്ച 45 പവനോളം സ്വർണാഭരണങ്ങളും 10,000 രൂപയും കവർന്ന ബംഗാൾ സ്വദേശി താപസ് കുമാർ താഹയാണ് ചേവായൂർ പൊലീസിന്റെ പിടിയിലായത്.

സെപ്റ്റംബർ 28 ന് ഉച്ചയോടെ വീട്ടുകാർ എത്തിയപ്പോഴാണ് വീട്ടിൽ മോഷണം നടന്നതായി അറിഞ്ഞത്. ഗവ.മെഡിക്കൽ കോളജ് അനസ്തീസിയ വിഭാഗം ഡോക്ടറായ ഗായത്രിയും കുടുംബവും സെപ്റ്റംബർ 11 ന് തിരുവനന്തപുരത്തേക്ക് പോയിരുന്നു. തിരികെ മടങ്ങിയെത്തിയപ്പോഴാണ് വീടിന്റെ മുൻവാതിൽ തുറന്ന നിലയിലാണെന്നത് കണ്ടെത്തിയത്. 

കൂട്ടിയില്ലെങ്കിൽ ജനങ്ങൾക്ക് ‘ബംപർ’
വീടിന്റെ മുൻഭാഗത്തെ വാതിൽ ഓടാമ്പൽ തകർത്താണ് മോഷ്ടാവ് അകത്തു കടന്നതെന്നതും വ്യക്തമായി. തുടർന്ന് വീട്ടിലെ സിസിടിവി പരിശോധിച്ചപ്പോൾ പുലർച്ചെ 1.50 ന് ആണ് മോഷണം നടന്നതെന്ന് സൂചന ലഭിച്ചു. സിസിടിവിയിൽ പതിഞ്ഞ മോഷ്ടാവിന്റെ ദൃശ്യം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. അസിസ്റ്റന്റ് കമ്മിഷണർ എ.ഉമേഷിന്റെ നേതൃത്വത്തിൽ ചേവായൂർ ഇൻസ്പെക്ടർ പി.മഹേഷ്, എസ്ഐ നിമിൻ കെ പ്രഭാകരൻ എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.