ലഹരിമരുന്ന് ഉപയോഗിച്ച മകന്‍ അച്ഛനെ ആക്രമിച്ചു; അറസ്റ്റ്

0
7

താമരശേരിയില്‍ ലഹരിമരുന്ന് ഉപയോഗിച്ച മകന്‍ അച്ഛനെ ആക്രമിച്ചു. വെഴപ്പൂര്‍ സ്വദേശി നന്ദുകിരണാണ് അച്ഛന്‍ അശോകനെ മര്‍ദിച്ചത്.

വീട്ടില്‍ വൈകിയെത്തിയത് ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണം. മൊബൈല്‍ കൊണ്ട് എറിഞ്ഞതിനെ തുടര്‍ന്ന് അശോകന് തലയ്ക്ക് മുറിവേറ്റു. നന്ദുവിനെ താമരശേരി പൊലീസ് കസ്റ്റഡിയിലെടുത്തു.