സഊദി പ്രവാസികൾക്ക് ആശ്വസമായി പുതിയ നീക്കം; വാടക വർധന നിയന്ത്രണം മുഴുവൻ നഗരങ്ങളിലും നടപ്പാക്കാൻ നീക്കം

0
217

റിയാദ്: വാടക വർദ്ധനവ് മരവിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ എല്ലാ പ്രദേശങ്ങളിലും നടപ്പിലാക്കുന്നതിനെക്കുറിച്ചുള്ള പഠനങ്ങൾ നടത്താനുള്ള പദ്ധതികൾ സഊദി റിയൽ എസ്റ്റേറ്റ് ജനറൽ അതോറിറ്റി പുറത്തിറക്കിയതായി അൽ അറബിയ റിപ്പോർട്ട് ചെയ്തു. റിയാദിന് സമാനമായി അഞ്ച് വർഷത്തേക്ക് രാജ്യത്തുടനീളമുള്ള നഗരങ്ങളിൽ വർധനവ് മരവിപ്പിക്കാൻ ആണ് നീക്കം.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

സഊദി തലസ്ഥാന നഗരമായ റിയാദിൽ അടുത്തിടെ അഞ്ച് വർഷത്തേക്ക് വാടക വർദ്ധനവ് മരവിപ്പിക്കുന്ന നിയമം കിരീടാവകാശിയുടെ നിർദ്ദേശപ്രകാരം നടപ്പാക്കിയിരുന്നു. സഊദി നഗരങ്ങളിലെ റിയൽ എസ്റ്റേറ്റ് സൂചകങ്ങൾ അതോറിറ്റി തുടർന്നും നിരീക്ഷിക്കുന്നുണ്ടെന്നും മാർക്കറ്റ് മാനദണ്ഡങ്ങൾക്കും ഓരോ നഗരത്തിന്റെയും നിരീക്ഷണത്തിന്റെ ഫലത്തിനും അനുസൃതമായി നിയന്ത്രണങ്ങൾ നടപ്പിലാക്കുമെന്നും അതോറിറ്റിയുടെ വക്താവ് തൈസീർ അൽ-മുഫറജ് പറഞ്ഞു.

സഊദി തലസ്ഥാന നഗരിയിലടക്കം വിവിധ പ്രവിശ്യകളില്‍ കെട്ടിടങ്ങളുടെ വാടക വന്‍തോതില്‍ വര്‍ധിപ്പിച്ച നടപടിക്കെതിരെ മതകാര്യ വകുപ്പും രംഗത്ത് വന്നിരുന്നു. അടുത്ത വെള്ളിയാഴ്ച ജുമുഅ ഖുതുബയില്‍ വാടക വര്‍ധനയുടെ അപകടങ്ങളെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കണമെന്ന് മന്ത്രി അബ്ദുല്ലത്തീഫ് ആലുശൈഖ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ റിയാദില്‍ കെട്ടിടങ്ങളുടെ വാടക മൂന്നിരട്ടിയോളം വര്‍ധനയുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് ഉന്നത ഭരണ നേതൃത്വം ഇക്കാര്യത്തില്‍ ഇടപെട്ടത്. അതോടെ റിയല്‍ എസ്‌റ്റേറ്റ് മേഖല ശാന്തമായി.

റിയല്‍ എസ്റ്റേറ്റ് മേഖല സന്തുലിതാവസ്ഥ കൈവരിക്കുന്നതിന് കിരീടാവകാശി പുറപ്പെടുവിച്ച നിയന്ത്രണങ്ങളുടെ വിശദാംശങ്ങള്‍ ഖുതുബയില്‍ അഭിസംബോധന ചെയ്യണം. സഊദി പൗരന്മാര്‍ക്കും വിദേശികള്‍ക്കും പാര്‍പ്പിട സൗകര്യം സുഗമമാക്കുന്നതിനാണ് ഈ നിയന്ത്രണങ്ങള്‍ ലക്ഷ്യമിടുന്നത്. ഇത് നിരവധി കുടുംബങ്ങള്‍ക്ക് മാനസികവും സാമൂഹികവുമായ സ്ഥിരത നല്‍കുന്നു

അത്യാഗ്രഹവും അമിത ലാഭവും ഒഴിവാക്കാന്‍ സ്വത്തുടമകളെ പ്രേരിപ്പിക്കുകയും വേണം. കാരണം അടിക്കടിയുള്ള വാടക വര്‍ധന വാടകക്കാരെ ദോഷകരമായി ബാധിക്കുകയും കുടുംബങ്ങള്‍ക്ക് പ്രയാസങ്ങള്‍ വരുത്തുകയും ചെയ്യും. അമിത ലാഭത്തിന് വാടക പെരുപ്പിച്ച് കാണിക്കുന്നത് ജനങ്ങളുടെ ഉപജീവന മാര്‍ഗത്തിന് വിഘാതങ്ങള്‍ സൃഷ്ടിക്കുന്നു. സ്വത്തുടമകള്‍ അല്ലാഹുവിനെ ഭയപ്പെടുകയും വാടകക്കാരോട് സഹിഷ്ണുതയുള്ളവരുമാകണം. അവരുടെ അത്യാഗ്രഹത്തിനെതിരെയുള്ള മുന്നറിയിപ്പ് ഖുതുബയില്‍ ഉള്‍പ്പെടുത്തണം, മന്ത്രി പറഞ്ഞു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക