14 വര്‍ഷത്തെ പ്രതികാരം; യുപിയില്‍ പിതാവിനെ കൊന്നയാളെ വെടിവെച്ച് കൊന്ന് മകന്‍

0
181

ലക്‌നൗ: പതിനാല് വര്‍ഷങ്ങള്‍ക്കുശേഷം പിതാവിന്റെ കൊലപാതകത്തിന് പ്രതികാരം ചെയ്ത് മകന്‍. പിതാവിന്റെ കൊലപാതകിയെ മകന്‍ വെടിവെച്ച് കൊന്നു. നാല്‍പ്പത്തിയഞ്ചുകാരനായ ജയ്‌വീര്‍ ആണ് കൊല്ലപ്പെട്ടത്. ഉത്തര്‍പ്രദേശിലെ മംഗ്ലോറ ഗ്രാമത്തിലാണ് സംഭവം.

ശനിയാഴ്ച്ച വൈകുന്നേരം വയലില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജയ്‌വീറിനുനേരെ മുപ്പതുകാരനായ രാഹുല്‍ വെടിവയ്ക്കുകയായിരുന്നു.

രാഹുലിനെതിരെ കേസെടുത്തതായി എഎസ്പി സന്തോഷ് കുമാര്‍ സിംഗ് പറഞ്ഞു. രാഹുല്‍ നിലവില്‍ ഒളിവിലാണ്. കൊല്ലപ്പെട്ട ജയ്‌വീറിന്റെ ശരീരം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു. പ്രദേശത്ത് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ടെന്നും കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്നും എഎസ്പി അറിയിച്ചു.