ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, കാറിലുണ്ടായിരുന്നത്‌ നാലംഗ കുടുംബം, പരിക്കില്ല

0
119

കോഴിക്കോട്: ദേശീയപാതയില്‍ കോഴിക്കോട് ഹൈലൈറ്റ് മാളിന് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഹൈദരാബാദ് സ്വദേശികളായ നാലംഗ കുടുംബം സഞ്ചരിച്ച ഇലക്ട്രിക് കാറിനാണ് തീപിടിച്ചത്.

ആര്‍ക്കും പരിക്കേറ്റിട്ടില്ല. വൈകീട്ട് നാലുമണിയോടെയാണ് സംഭവം. അഗ്നിശമനസേനയെത്തി തീയണച്ചപ്പോഴേക്കും കാര്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. ഹൈദരാബാദ് സ്വദേശികള്‍ കാര്‍ കോഴിക്കോട് നിന്ന് റെന്റിന് എടുത്തതാണെന്നാണ് വിവരം. പുകയും മണവും വന്നതിനെ തുടര്‍ന്ന് ഇവര്‍ പുറത്തിറങ്ങുകയായിരുന്നു.