ഓപ്പറേഷൻ നുംഖോർ: കേരളത്തിലേക്ക് എത്തിച്ചതില്‍ മോഷ്ടിച്ച കാറുകളും

0
164

കൊച്ചി: അനധികൃത വാഹനക്കടത്തിൻ്റെ ഭാഗമായി കേരളത്തിലേക്ക് എത്തിയ വാഹനങ്ങളിൽ മോഷ്ടിച്ച കാറുകളും ഉണ്ടെന്ന് റിപ്പോർട്ട്. വ്യാജ രേഖകൾ ചമച്ചാണ് ഇത്തരം വാഹനങ്ങൾ കേരളത്തിലേക്ക് എത്തിച്ചത്. മോഷ്ടിച്ച് കടത്തിയ വാഹനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ കസ്റ്റംസ് സംസ്ഥാന പൊലീസിന് കൈമാറിയിട്ടുണ്ട്. പിടിച്ചെടുത്ത കാറുകളിൽ ഏറിയ പങ്കും കസ്റ്റംസ് എംവിഡിയെ ഏൽപ്പിച്ചിട്ടുണ്ട്.

സ്വീകരിക്കാനും സഹകരണം തേടും
അതേസമയം, അനധികൃത വാഹനക്കടത്തിൽ അന്വേഷണത്തിനായി ഭൂട്ടാൻ കസ്റ്റംസ് സംഘം അടുത്തയാഴ്ച കേരളത്തിൽ എത്തും. ഭൂട്ടാനിൽ നിന്നും കടത്തിയ വാഹനങ്ങളുടെ വിവരങ്ങൾ സംഘം കൊച്ചിയിലെ കസ്റ്റംസിൽ നിന്നും ശേഖരിക്കും. കള്ളക്കടത്ത് വാഹനങ്ങൾ പിടിച്ചെടുക്കുന്നതിനുള്ള നിയമനടപടികളിൽ കസ്റ്റംസിൻ്റെ സഹകരണവും ഭൂട്ടാൻ സംഘം ആവശ്യപ്പെടും. അന്വേഷണ വിവരങ്ങൾ കൊച്ചിയിലെ കസ്റ്റംസിന് കൈമാറുകയും ചെയ്യും.