ഡ്രൈവ് ചെയ്യുന്നതിനിടെ ഹൃദയാഘാതം, വണ്ടി ഇടിച്ച് നിന്നത് കാർഡിയോളജിസ്റ്റിന്‍റെ ഓഫീസിന് മുന്നില്‍, അത്ഭുതകരമായ രക്ഷപ്പെടൽ

0
178

യുഎസ്എയിലെ വിർജീനിയയിൽ ഹൃദയാഘാതം സംഭവിച്ച 64-കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. വർക്ക്ഔട്ട് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് അദ്ദേഹത്തിന്‍റെ വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടുകയും പിന്നാലെ വണ്ടി അപകടത്തിൽപ്പെടുകയുമായിരുന്നു. അപകടം സംഭവിച്ചത് ഒരു കാർഡിയോളിസ്റ്റ് ഡോക്ടറുടെ ക്ലിനിക്കിന് തൊട്ടുമുന്നിലാണ്. ഇത് അദ്ദേഹത്തിന്‍റെ ജീവൻ രക്ഷിക്കുന്നതിൽ നിർണായകമായി. ജെഫ് ഗെരാസി എന്നയാളാണ് ഇത്തരത്തിൽ അത്ഭുതകരമായി രക്ഷപ്പെട്ടത്.

ഹൃദയാഘാതത്തിന് പിന്നാലെ അപകടം
സംഭവത്തെക്കുറിച്ച് ജെഫ് ഗെരാസി പറയുന്നതനുസരിച്ച്, ഡ്രൈവിംഗ് തുടങ്ങിയപ്പോൾ തന്നെ തനിക്ക് എന്തോ കുഴപ്പമുണ്ടെന്ന് തോന്നിയിരുന്നു, എന്നാൽ കുറച്ച് വിശ്രമിച്ചാൽ മതിയെന്നാണ് കരുതിയത്. എന്നാൽ നിമിഷങ്ങൾക്കകം താന്‍ ബോധരഹിതനായി സ്റ്റിയറിം​ഗിലേക്ക് വീഴുകയായിരുന്നെന്നും അദ്ദേഹം പറയുന്നു. പിന്നാലെ അദ്ദേഹത്തിന്‍റെ കാർ റോഡരികിലെ ഒരു സൈൻ ബോർഡിൽ ഇടിച്ച്, ഡോ. ദീപക് തൽറേജയുടെ കാർഡിയോളജി ക്ലിനിക്കിന്‍റെ പാർക്കിംഗ് ഏരിയയിൽ വന്ന് നിന്നു.