സുമുദ് ഫ്ലോട്ടില്ല തീരമണയാന്‍ ഇനി മണിക്കൂറുകള്‍; ‘ഓറഞ്ച് സോണില്‍’ പ്രവേശിച്ചു…പ്രാര്‍ഥനയോടെ ഗസ്സ

0
131

പ്രത്യാശയുടെ കിരണങ്ങള്‍ അവര്‍ക്കരികിലേക്കെത്താന്‍ ഇനി മണിക്കൂറുകള്‍. ഗസ്സയില്‍ നിന്ന് 160 നോട്ടിക്കല്‍ മൈല്‍ അകലത്തിലാണ് ഇപ്പോള്‍ ഫ്ലോട്ടില്ലകളുള്ളത്. ഇസ്‌റാഈലിന്റെ ഹൈറിസ്‌ക്ക്  ഏരിയയില്‍ ഫ്ലോട്ടില്ലകള്‍ പ്രവേശിച്ചു കഴിഞ്ഞു.

തങ്ങള്‍ കൂടുതല്‍ അപകട സാധ്യതയുള്ള മേഖലയിലേക്ക് പ്രവേശിക്കുകയാണെന്ന് ഫ്ലോട്ടില്ല പ്രതിനിധികള്‍ അറിയിക്കുന്നു. നേരത്തെ സഹായക്കപ്പലുകള്‍  അക്രമിക്കപ്പെട്ട ഓറഞ്ച് സോണില്‍ ഫ്ലോട്ടില്ലകള്‍ പ്രവേശിച്ചതായാണ് അവസാനമായി പുറത്തു വരുന്ന വിവരം. 

ഏതാനും മണിക്കൂറുകള്‍ക്കകം തങ്ങള്‍ക്ക് ഗസ്സന്‍ തീരം കാണാനാവുമെന്ന് സംഘാംഗമായ ബ്രിട്ടീഷ് ആക്ടിവിസ്റ്റ് സാറാ വിക്കിന്‍സണ്‍ എക്‌സില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.

ഒരു ഇസ്‌റാഈലി സൈനിക കപ്പല്‍ കപ്പലുകള്‍ക്ക് അടുത്തെത്തിയതായും ഭീഷണിപ്പെടുത്തിയതായും ഗ്ലോബല്‍ സുമുദ് ഫ്‌ലോട്ടില്ലയുടെ പ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അവയുടെ ആശയവിനിമയ സംവിധാനങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തിയതായാണ് സൂചന.  അല്‍മ, സിറിയസ് എന്നീ ലീഡ് ബോട്ടുകള്‍ക്ക് മുകളിലൂടെ വളരെ അപകടകരമായ നീക്കങ്ങള്‍ നടത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.