മനില: മധ്യ ഫിലിപ്പീൻസിൽ ഉണ്ടായ ഭൂകമ്പത്തിൽ 31 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക്പരുക്കേൽക്കുകയും ചെ യ്തു. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനാൽ മരണസംഖ്യ ഉയർന്നേക്കാം. ശക്തമായ ഭൂചലനത്തെത്തുടർന്ന് വൈദ്യുതിയും ജലവി തരണവും തടസ്സപ്പെട്ടു . റിക്ടർക്ട സ്കെയിലി ൽ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. രക്ഷാപ്രവർത്തനം നടന്നുവരികയാണ്. സെബു പ്രവി ശ്യയിലെ ബോഗോയിൽ നിന്ന് ഏകദേശം 19 കി ലോമീറ്റർ വടക്കുകിഴക്കായിട്ടായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഏകദേശം 90,000 ജനസംഖ്യ യുള്ള തീരദേശ നഗരമായ ബോഗോയിൽ കുറഞ്ഞത് 14 പേർ മരിച്ചെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനാൽ കൂടുതൽആളുകൾക്ക് ജീവഹാനി ഉണ്ടായിട്ടുണ്ടോ എന്ന വ്യക്തമല്ല. അവസ്ഥ നമ്മൾ വിചാരിക്കുന്നതിലും മോശമായേക്കാം എന്ന്സെബു ഗവർണർ പമേല ബാരിക്വാട്രോ പറഞ്ഞു.
ബോഗോയ്ക്കടുത്തുള്ളസാൻ റെമിജിയോ പട്ടണത്തിൽ ബാസ്കറ്റ് കളി ദുരന്തമായി മാറി. സുരക്ഷി തസ്ഥാനത്തേക്ക് ഓടിപ്പോകുന്നതിനിടെ തകർന്ന മതിലുകൾ ആളുകളുടെ മേൽ പതിച്ച്ഒരു കുട്ടി ഉൾപ്പെടെ അഞ്ച്പേർ മരിച്ചു. മെഡെലിൻ പട്ടണത്തിൽ, വീടുകളുടെ മേൽക്കൂരയും മതിലുകളും ഇടിഞ്ഞുവീ ണ് 12 പേർ മരിച്ചു. തീവ്രമായ ഭൂചലനത്തെത്തുടർന്ന്നിരവധി കെട്ടിടങ്ങൾ തകരുകയും കേടുപാടുകൾ സംഭവിക്കുകയും ചെയ്തു . റോഡുകളിൽ ആഴത്തിലുള്ള വിള്ളലുകൾ പ്രത്യക്ഷപ്പെട്ടു . ബോഗോയിലെ ഒരു മലയോര ഗ്രാമത്തിൽ മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്. പാറക്കെട്ടുകൾ ഇളകിക്കിടക്കുന്നതിനാൽ അവിടേയ്ക്ക് എത്താൻ രക്ഷാപ്രവർത്തകർക്ക് സാധിച്ചിട്ടില്ല.
ബന്തയാനിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ക്രിസ്ത്യൻ ദേവാലയം ശക്തമായ ഭൂചലനത്തിന്റെആഘാതത്തിൽ തകർന്നു. സോഷ്യൽ മീഡിയയിൽ പങ്കിട്ട വീഡിയോകളിൽ പള്ളിയുടെ മുകളിലുള്ള അലങ്കാരലൈറ്റുകൾ തീവ്രമായ ഭൂചലനത്തിനിടയിൽ തകരുന്നതും നിമിഷങ്ങൾക്കുള്ളിൽ, പള്ളിയുടെ ഒരു ഭാഗം തകർന്നുവീഴുന്നതും ആളുകൾ പരിഭ്രാന്തരായി നിലവിളിക്കുന്നത് കേൾക്കുകയും ചെയ്തു .