ഭാര്യയെയും ഭാര്യാ സഹോദരനെയും കൊലപ്പെടുത്തി; പിന്നാലെ യുവാവ് ആത്മഹത്യ ചെയ്തു

0
89

നോയിഡ: ഭാര്യയെയും ഭാര്യാ സഹോദരനെയും ചുറ്റിക കൊണ്ട് അടിച്ചു കൊലപ്പെടുത്തിയതിനു ശേഷം യുവാവ് തൂങ്ങിമരിച്ചു. തിങ്കളാഴ്ച നോയിഡയിലാണ് ജസ്വന്തി (21), സഹോദരൻ തേജ് പ്രകാശ് (6) എന്നിവരെ പപ്പു ലാൽ (22) ചുറ്റിക ഉപയോഗിച്ചു അടിച്ചു കൊലപ്പെടുത്തിയത്.

കൊലപാതകത്തിനു ശേഷം ഇയാൾ മുറിയിൽ സിലിങ് ഫാനിന്റെ കൊളുത്തിൽ തൂങ്ങിമരിക്കുകയായിരുന്നു. 

പത്ത് ദിവസങ്ങൾക്ക് മുൻപാണ് ഇയാൾ ഉത്തർപ്രദേശിലെ പിലിഭിത്ത് ജില്ലയിൽ നിന്നും നോയിഡയിലുള്ള ഭാര്യയുടെ വീട്ടിലേക്ക് എത്തിയതെന്ന് ബന്ധുക്കൾ പറഞ്ഞു. ഇയാൾ മാനസിക ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നെന്നും അവർ പറഞ്ഞു. ഇതാകാം കൊലപാതകത്തിനു പിന്നിലെ കാരണമെന്നും ബന്ധുക്കൾ ചൂണ്ടിക്കാട്ടി. പൊലീസും ഫൊറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. പൊലീസ് അന്വേഷണം ആരംഭിച്ചു.