റിയാദ്: സഊദി അറേബ്യയിലെത്തുന്ന സന്ദർശകർക്ക് ഇനി ‘വിസിറ്റർ ഐഡി’ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടുകൾ തുറക്കാൻ കഴിയും. ഇന്ന് (ഞായറാഴ്ച) സഊദി സെൻട്രൽ ബാങ്കാണ് (സമ) ഇക്കാര്യം പ്രഖ്യാപിച്ചത്. ഇത് രാജ്യത്തെ ബാങ്കിംഗ് സേവനങ്ങളിൽ ശ്രദ്ധേയമായ മാറ്റം കൊണ്ടുവരും.
സഊദി ആഭ്യന്തര മന്ത്രാലയം നൽകുന്ന ‘വിസിറ്റർ ഐഡി’ ഒരു ഔദ്യോഗിക തിരിച്ചറിയൽ രേഖയായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഇത് അംഗീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴി പരിശോധിക്കാൻ സാധിക്കും, സെൻട്രൽ ബാങ്ക് വ്യക്തമാക്കി.
ഈ മാറ്റം ബാങ്കുകളെ പുതിയ ഉപഭോക്തൃ വിഭാഗങ്ങൾക്ക് സേവനം നൽകാനും സന്ദർശകർക്ക് മെച്ചപ്പെട്ട അനുഭവം പ്രദാനം ചെയ്യാനും സഹായിക്കുമെന്ന് സെൻട്രൽ ബാങ്ക് വ്യക്തമാക്കി. അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്ക് അനുസൃതമായി അക്കൗണ്ട് തുറക്കൽ നടപടിക്രമങ്ങൾ ലളിതമാക്കാനും ഈ തീരുമാനം ലക്ഷ്യമിടുന്നു.