‘തിരുവസന്തം 1500’ ഐ സി എഫ് ജിദ്ദ റീജിയൻ സാംസ്കാരിക സംഗമം ശ്രദ്ധേയമായി

0
51

ജിദ്ദ: മാനവികതയുടെയും സാഹോദര്യത്തിന്റെയും മഹത്തായ സന്ദേശങ്ങൾ ഉയർത്തിപ്പിടിച്ച് ഐ.സി.എഫ് ജിദ്ദ റീജിയൻ സംഘടിപ്പിച്ച ‘തിരു വസന്തം 1500’ സാംസ്കാരിക സംഗമം ശ്രദ്ധേയമായി. പ്രവാചകൻ മുഹമ്മദ് നബി (സ)യുടെ ജീവിത ദർശനം, മാനുഷിക മൂല്യങ്ങളുടെയും ധാർമ്മിക ബോധത്തിന്റെയും ഒരു അമൂല്യ സ്രോതസ്സ് ആണെന്നും, പ്രത്യേകിച്ച് ഈ കാലഘട്ടത്തിൽ അവിടുത്തെ ജീവിതം വഴികാട്ടിയായി നിലകൊള്ളുന്നു എന്നും സംഗമത്തിൽ പങ്കെടുത്തു സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

മുഹ്സിൻ സഖാഫിയുടെ അധ്യക്ഷതയിൽ നടന്ന സംഗമം യഹ്‌യ ഖലീൽ നൂറാനി ഉദ്ഘാടനം ചെയ്തു. സയ്യിദ്‌ സൈനുൽ ആബിദീൻ തങ്ങൾ , ഹസ്സൻ സഖാഫി , ഗഫൂർ മുസ്ലിയാർ, ഖാസിം സഖാഫി , മുഹ് യിദ്ധീൻ കുട്ട് സഖാഫി, അബു മിസ്ബാഹ് ഐക്കരപ്പടി, ഗഫൂർ മാസ്റ്റർ വാഴക്കാട് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു. യാസർ അറഫാത്ത് സ്വാഗതവും ഇബ്രാഹീം മുസ്ല്യാർ നന്ദി പറഞ്ഞു.

സംഗമത്തിന്റെ ഭാഗമായി നടന്ന ഡിവിഷൻ തല മത്സരങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട വിജയികൾ മാറ്റുരച്ച വിവിധ മത്സരങ്ങളും കലാപരിപാടികളും അരങ്ങേറി. പ്രവാചക ജീവിതം ഇതിവൃത്തമാക്കി നടത്തിയ മത്സരങ്ങളായിരുന്നു സംഗമത്തിന്റെ പ്രധാന ആകർഷണം.

കലയും സാഹിത്യവും കേവലം വിനോദോപാധികളല്ലെന്നും, സമൂഹത്തെ നവീകരിക്കാനുള്ള ശക്തമായ ആയുധങ്ങളാണെന്നും സംഗമം ഓർമ്മിപ്പിച്ചു. മൻസൂർ മാസ്റ്റർ, സൈദ് മുഹമ്മദ് മാസ്റ്റർ റഷീദ് പന്തല്ലൂർ,ഹനീഫ പെരിന്തൽമണ്ണ, എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.

മത്സരങ്ങളിൽ ഖാലിദിയ ഡിവിഷൻ ഒന്നാം സ്ഥാനവും, ഹിറ ഡിവിഷൻ, അസീസിയ ഡിവിഷൻ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി.

വൈകുന്നേരം നടന്ന സമാപന സംഗമത്തിൽ വിജയികൾക്കുള്ള സമ്മാനങ്ങളും ട്രോഫികളും വിതരണം ചെയ്തു