സ്പോൺസറുടെ കുഞ്ഞിനെ വാഷിങ് മെഷീനിലിട്ട് കൊലപ്പെടുത്തി; വെള്ളത്തിൽ വീണതെന്ന് വാദം, ഒടുവിൽ വധശിക്ഷ!

0
117

കുവൈത്ത് സിറ്റി: സ്പോൺസറുടെ കുഞ്ഞിനെ വാഷിങ് മെഷീനിലിട്ട് കൊലപ്പെടുത്തിയ വീട്ടുജോലിക്കാരിക്ക് കുവൈത്ത് ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചു.

ഫിലിപ്പീൻസുകാരിക്കെതിരെയാണ് വിധി. 2024 ഡിസംബർ 26നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടി വെള്ളത്തിൽ വീണതായിരുന്നുവെന്ന് പ്രതി വാദിച്ചെങ്കിലും തെളിവുകൾ അവർക്കെതിരായിരുന്നു.