സഊദി ഗ്രാൻഡ് മുഫ്തി ശൈഖ് അബ്ദുല്‍ അസീസ് ആലുശൈഖ് അന്തരിച്ചു

0
160

റിയാദ്: സഊദി അറേബ്യയിലെ ഗ്രാൻഡ് മുഫ്തിയും, മുതിർന്ന പണ്ഡിതരുടെ കൗൺസിൽ ചെയർമാനും, പണ്ഡിത ഗവേഷണത്തിനും ഇഫ്തയ്ക്കുമുള്ള ജനറൽ പ്രസിഡൻസിയുടെ പ്രസിഡന്റും, മുസ്ലീം വേൾഡ് ലീഗിന്റെ സുപ്രീം കൗൺസിൽ പ്രസിഡന്റുമായ ഷെയ്ഖ് അബ്ദുൽ അസീസ് ബിൻ അബ്ദുല്ല ബിൻ മുഹമ്മദ് അൽ ശൈഖ് അന്തരിച്ചു. 82 വയസായിരുന്നു.

സഊദി റോയൽ കോർട്ട് ആണ് മരണം അറിയിച്ചത്. റിയാദ് ദീരയിലെ ഇമാം തുർക്കി ബിൻ അബ്ദുല്ല മസ്ജിദിൽ മയ്യിത്ത് നമസ്‌കാരം നടക്കും. അസർ നമസ്‌കാര ശേഷമായിരിക്കും നമസ്‌കാരം. ഇരു ഹറമുകളിലും മയ്യിത്ത് നമസ്‌കാരം നടത്താൻ ഭരണാധികാരിയുടെ പ്രത്യേക നിർദേശമുണ്ട്.