ചെന്നൈ: തീവണ്ടികളിലെ എസി കോച്ചുകളില്‍നിന്ന് കമ്പിളി, പുതപ്പുകള്‍, തലയിണ എന്നിവ കളവു പോകുന്നതിനെത്തുടര്‍ന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ നിരീക്ഷണം ശക്തമാക്കി. ഡല്‍ഹി, ഒഡിഷ എന്നീ സംസ്ഥാനങ്ങളിലൂടെ സര്‍വീസ് നടത്തുന്ന വണ്ടികളിലെ എസി കോച്ചുകളില്‍ കമ്പിളി, പുതപ്പുകള്‍, തലയിണകള്‍ എന്നിവ നഷ്ടപ്പെടുന്നുവെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് നടപടി.
തീവണ്ടിയില്‍നിന്ന് കമ്പിളിയും പുതപ്പും തലയിണയും യാത്രക്കാര്‍ എടുത്തുകൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്നാണ് എസി കോച്ചുകളിലെ യാത്രക്കാര്‍ ഇറങ്ങുമ്പോള്‍ അവരുടെ ബെര്‍ത്തില്‍ കമ്പിളിയും പുതുപ്പുകളും തലയിണകളുമുണ്ടോയെന്ന് പരിശോധിക്കാന്‍ ഉദ്യോഗസ്ഥരോട് റെയില്‍വേ ആവശ്യപ്പെട്ടത്. പുതപ്പുകളും തലയിണകളും യാത്രക്കാര്‍ കൊണ്ടുപോകുന്നതിലൂടെ റെയില്‍വേയ്ക്ക് വര്‍ഷംതോറും 80 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെ നഷ്ടമുണ്ടാകാറുണ്ടെന്ന് അധികൃതര്‍ പറയുന്നു.





