അമുലിൻ്റെ 700 ഉത്പന്നങ്ങൾക്ക് നാളെ മുതൽ വില കുറയും

0
212

ന്യൂഡൽഹി: ജിഎസ്ടി നിരക്കുകൾ അടുത്തിടെ കുറച്ചതിന് പിന്നാലെ ബട്ടർ മുതൽ ഐസ്‌ക്രീം വരെയുള്ള വിവിധ ഉത്പന്നങ്ങളുടെ വില കുറച്ച് അമുൽ. പുതിയ നിരക്കുകൾ നാളെ മുതൽ പ്രാബല്യത്തിൽ വരും.

നെയ്യ്, ചീസ്, പനീർ, ഫ്രോസൺ സ്നാക്സ്, ചീസ് ക്യൂബുകൾ, ചോക്ലേറ്റുകൾ എന്നിവയുൾപ്പെടെ 700ലധികം ഉൽപ്പന്ന പാക്കുകളുടെ വിലയാണ് അമുൽ കുറച്ചിരിക്കുന്നത്. ജിഎസ്ടി കുറവ് പൂർണമായും ഉപഭോക്താക്കൾക്ക് കൈമാറുകയാണെന്ന് അമുൽ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. 36 ലക്ഷം കർഷകരുടെ ഉടമസ്ഥതയിലുള്ള ഒരു സഹകരണ സ്ഥാപനമെന്ന നിലയിൽ ഈ നീക്കം ഉപഭോഗം വർധിപ്പിക്കുക മാത്രമല്ല, ഉപഭോക്താക്കളുടെ വരുമാനത്തിന്റെ പങ്ക് വർധിപ്പിക്കുകയും ചെയ്യുമെന്ന് അമുൽ വിശ്വസിക്കുന്നുവെന്നും അധികൃതർ അറിയിച്ചു.