ഓരോ തെരഞ്ഞെടുപ്പിലും ദശലക്ഷക്കണക്കിന് സാധാരണക്കാരുടെ വോട്ട് വെട്ടി, വോട്ട്ചോരിയിൽ പുതിയ പോർമുഖം തുറന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

0
163

തെരഞ്ഞെടുപ്പ് കമ്മീഷനെ കടന്നാക്രമിച്ച് രാഹുൽ ഗാന്ധി. വോട്ട്ചോരിയിൽ പുതിയ പോർമുഖം തുറന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പ് കമ്മീഷനം കടന്നാക്രമിച്ചാണ് രാഹുൽ ഗാന്ധിയുടെ പത്രസമ്മേളനം. ഹൈഡ്രജൻ ബോംബല്ലെന്നും ഗ്യാനേഷ് കുമാറിനെതിരായ വെളിപ്പെടുത്തലാണെന്നും രാഹുൽ വ്യക്തമാക്കി.

ഓരോ തെരഞ്ഞെടുപ്പിലും ദശലക്ഷക്കണക്കിന് സാധാരണക്കാരുടെ വോട്ട് വെട്ടി. ക്രമക്കേട് നടത്തിയവരെ സംരക്ഷിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ കൂട്ടു നിന്നതായും അദ്ദേഹം ആരോപിച്ചു. തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു ആരോപണം.