ഗർഭിണിയായത് 20കാരനിൽ നിന്ന്; 63 വർഷത്തെ കഠിന തടവ്

0
236

ഡിഎൻഎ ടെസ്റ്റ് കുരുക്കി, എട്ടാംക്ലാസുകാരി ​
എട്ടാംക്ലാസ്സിൽ പഠിക്കുകയായിരുന്ന പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ ഇരുപതുകാരനെ 63 വർഷത്തെ കഠിന തടവവിനും 55000 രൂപ പിഴയൊടുക്കാനും ശിക്ഷിച്ച് തിരുവനന്തപുരം അതിവേഗ കോടതി. പിഴത്തുക കുട്ടിക്ക് നൽകണമെന്നും ഉത്തരവിലുണ്ട്.

2022 നവംബർ ഒമ്പതിനാണ് ചാലയിലാണ് കേസിന് ആസ്പദമായ സംഭവം. അന്ന് എട്ടാംക്ലാസ്സിൽ പഠിക്കുകയായിരുന്ന പെൺ കുട്ടിയുമായി പ്രതി അടുപ്പത്തിലായിരുന്നു. കുട്ടിയെ വീടിന് അടുത്തുള്ള പൊളിഞ്ഞ മുറിയിലേക്ക് ഇയാൾ ബലം പ്രയോഗിച്ച് കൊണ്ട് പോയി പീഡിപ്പിച്ചുവെന്നാണ് കേസ്. കുട്ടി ഗർഭിണിയായതോടെ ആശുപത്രിയിൽ എത്തിച്ചപ്പോൾ ഡോക്ടർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

സുരക്ഷ പരിഗണിച്ച് 14കാരിയെ എസ് എ റ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ച്, ഡോക്ടർമാർ കൂടിയാലോചിച്ച് ഗർഭച്ഛിദ്രം നടത്തി. ഭ്രൂണവും പ്രതിയുടെയും കുട്ടിയുടെയും രക്ത സാമ്പിളുകളും ഡി.എൻ.എ പരിശോധനക്ക് അയച്ചു. പരിശോധനയിൽ ഭ്രൂണം പ്രതിയുടേതും കുട്ടിയുടേതുമാണെന്ന് ശാസ്ത്രീയമായി തെളിഞ്ഞിരുന്നു. ഇതിന് പുറമെ, പ്രതിക്ക് പ്രായപൂർത്തിയാകും മുമ്പും കുട്ടിയെ പീഡിപ്പിച്ചതിന് ജുവനൈൽ കോടതിയിൽ ഒരു കേസുണ്ട്.

ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷവും പ്രതി കുട്ടിയെ ബലം പ്രയോഗിച്ച് മണക്കാടുള്ള ഒരു ഒഴിഞ്ഞ വീട്ടിൽ കൊണ്ട് പോയി കേസ് കൊടുത്തതിന്‍റെ പേരിൽ മർദിച്ചിരുന്നു. ശേഷം വീണ്ടും ലൈം​ഗികമായി പീഡിപ്പിക്കുകയും ചെയ്തു. ഈ കേസിന്‍റെ വിചാരണ നടക്കുകയാണ്.

….