യുപിഐയിൽ ഇന്നുമുതൽ അടിമുടി മാറ്റം; കൈമാറാം ഇനി കൂടുതൽ തുക

0
230

രാജ്യത്ത് ഏറ്റവുമധികം സ്വീകാര്യതയുള്ള ഡിജിറ്റൽ പണമിടപാട് സൗകര്യമായ യൂണിഫൈഡ് പേയ്മെന്റ്സ് ഇന്റർഫേസിൽ (യുപിഐ) ഇന്നുമുതൽ വൻ മാറ്റങ്ങൾ. പണമിടപാടുകൾ കൂടുതൽ എളുപ്പമാക്കാനും യുപിഐയുടെ ഉപയോഗം കൂട്ടാനും ലക്ഷ്യമിട്ടുള്ളതാണ് നാഷനൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ (എൻപിസിഐ) നടപടി.

ഇതുപ്രകാരം വിവിധ വിഭാഗങ്ങളിലെ പണപിടപാടിന്റെ പരിധി വൻതോതിൽ ഉയർത്തി. അതേസമയം, വ്യക്തികൾ തമ്മിലുള്ള പണമിടപാടിന്റെ പരിധി മാറ്റമില്ലാതെ തുടരും.