മുംബൈ: ബോംബെ ഹെക്കോടതി കെട്ടിടം സ്ഫോടനത്തില്‍ തകര്‍ക്കുമെന്ന് ഭീഷണി. ഭീഷണി സന്ദേശം ഇമെയില്‍ വഴി അധികൃതര്‍ക്ക് ലഭിച്ചതിനെത്തുടര്‍ന്ന് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ബോംബെ ഹൈക്കോടതിയിലെ നടപടികള്‍ പെട്ടെന്ന് നിര്‍ത്തിവെച്ചു.
കോടതിയുടെ ഔദ്യോഗിക അക്കൗണ്ടിലേക്ക് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഇമെയില്‍ ലഭിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാന്‍ ഉച്ചയ്ക്ക് 12.45 ഓടെ കോടതി പരിസരം ഒഴിപ്പിക്കാന്‍ തീരുമാനിക്കുകയും ബാര്‍ അസോസിയേഷനുകളോട് അവരുടെ അംഗങ്ങളെ അറിയിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് അഭിഭാഷകരും വ്യവഹാരികളും കോടതി ജീവനക്കാരും കെട്ടിടം വിട്ടുപോയി.





