പാലക്കാട് കൊല്ലങ്കോട് വിദ്യാർഥിയെ മലമുകളിൽ മരിച്ചനിലയിൽ കണ്ടെത്തി. കൊല്ലങ്കോട് രാജാസ് സ്കൂളിലെ പ്ലസ്ടു വിദ്യാർഥി ഗോപികയെയാണ് തീപൊള്ളലേറ്റു മരിച്ചനിലയിൽ കണ്ടെത്തിയത്. വീട്ടിൽ നിന്ന് 500 മീറ്റർ അകലെയുള്ള കള്ളിയംപാറ മലമുകളിലാണ് മൃതദേഹം കണ്ടത്.
കുട്ടിയെ കാണാതായതോടെ നടത്തിയ തിരച്ചിലിൽ അമ്മ തന്നെയാണ് മൃതദേഹം കണ്ടത്. ആത്മഹത്യ ചെയ്തതാകാമെന്നാണ് കൊല്ലങ്കോട് പൊലീസിന്റെ പ്രാഥമിക നിഗമനം. മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തിയതാകാമെന്നും പൊലീസ് കരുതുന്നുണ്ട്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിൽ വെച്ച് പോസ്റ്റുമോർട്ടം നടത്തും. കൊല്ലങ്കോട് പൊലീസ് അന്വേഷണം ആരംഭിച്ചു