തിരുവനന്തപുരം: പാറശാലയില്‍ വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെരുവിള സ്വദേശിനി നയനയാണ് (17) മരിച്ചത്. മുറി തുറക്കാത്തതിനെ തുടര്‍ന്ന് വാതില്‍ പൊളിച്ച് അകത്ത് കടന്നപ്പോള്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
പാറശാല ജിഎച്ച്എസ്എസിലെ പ്ലസ്ടു വിദ്യാര്‍ഥിനിയാണ്. മരണ കാരണം സംബന്ധിച്ച് പാറശാല പൊലീസ് അന്വേഷണം തുടങ്ങി.
