കുൽഗാമിൽ ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ: ഒരു ഭീകരനെ വധിച്ചു

0
11

ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയും ഭീകരരുമായി ഏറ്റുമുട്ടൽ. ഒരു ഭീകരനെ വധിച്ചു. ഏറ്റുമുട്ടലിൽ സൈന്യത്തിലെ ജൂനിയർ കമ്മിഷൺഡ് ഓഫിസർക്ക് ഗുരുതര പരുക്കേറ്റു. കുല്‍ഗാമിലെ ഗുഡാർ വനമേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടർന്ന് സുരക്ഷാ സേന നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.

‘‘ഗുഡാർ വനമേഖലയിൽ ഭീകര സാന്നിധ്യം ഉണ്ടെന്ന ജമ്മു കശ്മീർ പൊലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ, സൈന്യവും ജമ്മു കശ്മീർ പൊലീസും സിആർപിഎഫ് സംഘവും വനമേഖലയിൽ തിരച്ചിൽ നടത്തി. തിരച്ചിലിനിടെ ഭീകരർ സുരക്ഷാ സംഘത്തിനു നേരെ വെടിയുത്തിർക്കുകയായിരുന്നു. ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം വധിക്കുകയും സൈന്യത്തിലെ ജൂണിയർ കമ്മിഷണ‍ഡ് ഓഫിസർക്ക് പരിക്കേൽക്കുകയും ചെയ്തു. ഓപ്പറേഷൻ തുടരുകയാണ്’’– സേന അറിയിച്ചു.