റിയാദ്: റിയാദ് മെട്രോ സർവീസ് ഇനി രാവിലെ 5.30 മുതല്‍ ആരംഭിക്കുമെന്ന് റിയാദ് മെട്രോ അറിയിച്ചു വിദ്യാര്‍ഥികളുടെയും ജീവനക്കാരുടെയും അതിരാവിലെ യാത്ര ചെയ്യേണ്ടവരുടെയും ആവശ്യങ്ങള്‍ നിറവേറ്റാനായാണ് റിയാദ് മെട്രോയുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുത്തിയതെന്ന് റിയാദ് പബ്ലിക് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു.
ഇനി മുതല്‍ ദിവസവും രാവിലെ 5.30 മുതല്‍ മെട്രോ സര്‍വീസുകളുണ്ടാകുമെന്ന് റിയാദ് പബ്ലിക് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു. ട്രെയിന്‍ സര്‍വീസുകള്‍ക്കുള്ള വര്‍ധിച്ചുവരുന്ന ആവശ്യകത കണക്കിലെടുത്താണ് സര്‍വീസ് സമയം ദീര്‍ഘിപ്പിക്കുന്നത്.
സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുന്നത് കുറക്കാനും തലസ്ഥാനത്തെ ഗതാഗത പ്രവാഹം മെച്ചപ്പെടുത്താനും തിരക്ക് കുറക്കാനും ഇതിലൂടെ ലക്ഷ്യമാക്കിയാണ് ലോകത്തെ തന്നെ ശ്രദ്ധേയമായ റിയാദ് മെട്രോ പൂർത്തിയാക്കിയത്.