കോഴിക്കോട് മാനിപുരം ചെറുപുഴയിൽ കുളിക്കാനിറങ്ങിയ പത്തുവയസ്സുകാരിയെ ഒഴുക്കിൽപ്പെട്ട് കാണാതായി. അമ്മയോടൊപ്പം കുളിക്കാനെത്തിയതായിരുന്നു പെൺകുട്ടി. രണ്ട് കുട്ടികളാണ് ഒഴുക്കിൽപ്പെട്ടതെങ്കിലും ഒരാളെ രക്ഷപ്പെടുത്താൻ കഴിഞ്ഞു.
കാണാതായ കുട്ടിക്കുവേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. പോലീസ്, ഫയർഫോഴ്സ്, നാട്ടുകാർ എന്നിവർ സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്.