നബിദിനറാലിക്കെത്തി മാവേലി; ദഫ്മുട്ടുമായി വരവേറ്റ് നാട്ടുകാര്‍

0
15

പലാക്കാട്: നബിദിനറാലിക്കെത്തി മാവേലിയെ ദഫ്മുട്ടുമായി വരവേറ്റ് നാട്ടുകാർ. തിരുവോണവും നബിദിനവും ഒരുമിച്ചെത്തിയ അവസരത്തിൽ അത് ആഘോഷമാക്കുകയാണ് പാലക്കാട് മുറിക്കാവ് നിവാസികൾ.

മുറിക്കാവ് ജുമുഅ മസ്ജിദിലാണ് മാവേലി ശിങ്കാരിമേളത്തിന്റെ അകമ്പടിയോടുകൂടിയാണ് നബിദിനമാഘോഷിക്കുന്ന വിദ്യാർഥികൾക്കും നാട്ടുകാർക്കും ആശംസകൾ നേർന്നത്. തിരുവോണവും നബിദിനവും ഒരുമിച്ചെത്തിയത് സന്തോഷവും ഭാ​ഗ്യവുമാണെന്ന് നാട്ടുകാർ പറഞ്ഞു.