മുംബൈ: കളിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് 10 വയസ്സുകാരൻ മരിച്ചു. മഹാരാഷ്ട്രയിലെ കോൽഹാപൂരിലെ കൊടോലി ഗ്രാമത്തിലെ ശ്രാവൺ ഗവാഡെ എന്ന കുട്ടിയാണ് മരിച്ചത്. ഗണേശ പന്തലിൽ (ഗണേശ ചതുർഥി ആഘോഷത്തിൽ ഗണേശ വിഗ്രഹങ്ങൾ പ്രതിഷ്ഠിക്കാനും ആരാധിക്കാനുമായി താൽക്കാലികമായി പണിയുന്ന പന്തൽ) കുട്ടികൾക്കൊപ്പം കളിച്ചുകൊണ്ടിരിക്കെയാണ് സംഭവം.
കളിക്കുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ട ശ്രാവൺ തിരികെ വീട്ടിലേക്കു പോയി. വീട്ടിലെത്തിയതോടെ അസ്വസ്ഥത കൂടി. അമ്മയുടെ മടിയിൽ കിടന്ന ശ്രാവൺ അൽപനേരത്തിനു ശേഷം മരണത്തിനു കീഴടങ്ങുകയായിരുന്നു.