തിരുവനന്തപുരം: രാജ്യാന്തര വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിൽനിന്ന് മദ്യം വാങ്ങാത്ത യാത്രക്കാരുടെ പാസ്പോർട്ട് ഉപയോഗിച്ച് മദ്യക്കുപ്പി വാങ്ങിയെന്ന സംശയത്തിൽ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം അന്വേഷണം തുടങ്ങി. ഡ്യൂട്ടി ഫ്രീ ഔട്‌ലെറ്റിൽ എത്തുന്ന യാത്രക്കാർക്കു ലഘുഭക്ഷണം ഓഫർ ചെയ്ത് പാസ്പോർട്ട് വിവരങ്ങൾ ശേഖരിച്ചാണ് തട്ടിപ്പ്.
ഇതുവഴി യാത്രക്കാർക്ക് അനുവദിക്കപ്പെട്ട അളവിനെക്കാൾ മദ്യം ലഭിക്കുന്നു എന്നാണു പരാതി. പ്രിവന്റീവ് വിഭാഗത്തിന്റെ പ്രാഥമികാന്വേഷണത്തിൽ മദ്യക്കുപ്പി വാങ്ങാത്ത യാത്രക്കാരുടെ പാസ്പോർട്ടിലും മദ്യം വാങ്ങിയതായി കണ്ടെത്തിയതായാണ് സൂചന.