ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ കുഴഞ്ഞു വീണു; മലയാളി നഴ്സിന് ദാരുണാന്ത്യം

0
278

മുഹമ്മ: തണ്ണീർമുക്കം സ്വദേശിയായ മെയിൽ നഴ്സ് ഡൽഹിയിൽ ജോലി കഴിഞ്ഞു മടങ്ങുമ്പോൾ കുഴഞ്ഞുവീണു മരിച്ചു. തണ്ണീർമുക്കം പഞ്ചായത്ത് എട്ടാം വാർഡ് വെളിയമ്പ്ര കല്യാണിച്ചിറ വീട്ടിൽ വി.വിഷ്ണു (32) ആണ് മരിച്ചത്.

ഡൽഹി മാക്സ് സൂപ്പർ സ്പെഷ്യൽറ്റി ആശുപത്രിയിലെ ജോലി കഴിഞ്ഞു തിങ്കളാഴ്ച ഉച്ചയ്ക്ക് ഓട്ടോറിക്ഷയിൽ താമസസ്ഥലത്തേക്കു പോകുകയായിരുന്നു വിഷ്ണു. ഓട്ടോ ഡ്രൈവർ ഉടൻ വിഷ്ണുവിനെ ഡോ. റാം മനോഹർ ലോഹ്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു.  വിജയൻ, രത്നവല്ലി ദമ്പതികളുടെ മകനായ വിഷ്ണു അവിവാഹിതനാണ്.  സഹോദരങ്ങൾ: വിജേഷ്, വിനു. സംസ്കാരം ഇന്നു രാവിലെ 10നു വീട്ടുവളപ്പിൽ.