റൺവേയിൽ മൂത്രമൊഴിച്ചു, ദൃശ്യങ്ങൾ പകർത്തി പൈലറ്റ്; വൈറല്‍

0
11

ബീഹാറിലെ ദർഭംഗ വിമാനത്താവളത്തിൽ നിന്നും ഒരു പൈലറ്റ് പകര്‍ത്തിയ ദൃശ്യമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. ഒരു വിമാനത്തിന് സമീപത്ത് റണ്‍വേയിൽ കുന്തിച്ചിരുന്ന് മൂത്രമൊഴിക്കുന്ന ഒരു വൃദ്ധന്‍റെ വിഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. കാണാം. കോക്ക്പിറ്റിൽ നിന്ന് പൈലറ്റ് റെക്കോർഡ് ചെയ്ത വീഡിയോയിൽ, വെളുത്ത കുർത്ത – പൈജാമ ധരിച്ച ഒരു വൃദ്ധനായ മനുഷ്യൻ റണ്‍വേയില്‍ നിന്ന് കുനിഞ്ഞിരുന്ന് മൂത്രമൊഴിക്കുന്നത് കാണാം.

വിമാനത്തില്‍ കയറാനായി ആളുകൾ വരിവരിയായി നില്‍ക്കുന്നത് കാണാം. അല്പം കൂടി സൂം ചെയ്യുമ്പോൾ റണ്‍വേയ്ക്ക് അരികിലായി കുറ്റിക്കാട്ടിലേക്ക് കുന്തിച്ചിരുന്ന മുത്രമൊഴിക്കുന്ന വൃദ്ധനെ കാണാം. വീണ്ടും ആ കാഴ്ചയില്‍ നിന്നും കോക്പിറ്റിലേക്കും വിമാനത്താളത്തിലേക്കും ക്യാമറ ചലിക്കുന്നു. ഈ സമയം ദൂരെ മറ്റ് വിമാനങ്ങൾ പാര്‍ക്ക് ചെയ്തിരിക്കുന്ന ദൃശ്യങ്ങളും വീഡിയോയില്‍ കാണാം. ആദര്‍ശ് ആനന്ദ് എന്ന എക്സ് ഉപയോക്താവ് പങ്കുവച്ച ദൃശ്യങ്ങൾ ഇതിനകം മൂന്ന് ലക്ഷത്തോളം പേര്‍ കണ്ടു കഴിഞ്ഞു.