ആറ് മണിക്കൂർ നീണ്ട വിമാന യാത്രയിൽ ടോയ്‍ലറ്റ് കേടായി, തിരിച്ചിറങ്ങും വരെ ‘ദുർഗന്ധം’ സഹിച്ച് യാത്രക്കാര്‍ !

0
234

ഇന്തോനേഷ്യയിലെ ബാലിയിൽ നിന്ന് ഓസ്ട്രേലിയയിലെ ബ്രിസ്ബെന്നിലേക്ക് പറന്ന വർജിൻ ഓസ്‌ട്രേലിയയുടെ വിമാനത്തിലെ എല്ലാ ടോയ്‌ലറ്റുകളും ഒരേ സമയം പ്രവര്‍ത്തന രഹിതമായപ്പോൾ യാത്രക്കാര്‍ക്ക് ലഭിച്ചത് ദുരിതയാത്ര. പിന്നാലെ ക്ഷമാപണവുമായി വിമാനക്കമ്പനി രംഗത്തെത്തി. ആറ് മണിക്കൂര്‍ നീണ്ട യാത്രയിലുടനീളം ‘മൂത്ര നാറ്റം’ സഹിച്ച് യാത്രക്കാര്‍ വിമാനത്തിലിരിക്കാന്‍ നിര്‍ബന്ധിതരായി. വർജിൻ ഓസ്‌ട്രേലിയയുടെ ബോയിംഗ് 737 മാക്സ് 8 എന്ന വിമാനത്തിലാണ് ഈ അസാധാരണ സംഭവം നടന്നത്.

കഴിഞ്ഞ വ്യാഴാഴ്ച ഉച്ചതിരിഞ്ഞാണ് ഡെൻപാസറിൽ നിന്ന് വിമാനം പുറപ്പെട്ടത്, ടേക്ക് ഓഫിന് മുമ്പ് തന്നെ വിമാനത്തിന്‍റെ പിൻഭാഗത്തെ ടോയ്‌ലറ്റുകൾ പ്രവർത്തനരഹിതമായിരുന്നു. എന്നാല്‍ പ്രശ്നം പരിഹരിക്കാനുള്ള തൊഴിലാളികളുടെ ലഭ്യത കുറവ് മൂലം വിമാനം ഷെഡ്യൂൾ ചെയ്ത സമയത്ത് പറന്നുയർന്നു. ഇത് യാത്രക്കാര്‍ക്ക് സമ്മനിച്ചത് ദുരിതയാത്ര. യാത്രയിലൂടെ നീളം വിമാനത്തില്‍ മൂത്ര നാറ്റം അഹസനീയമായിരുന്നെന്ന് യാത്രക്കാര്‍ പിന്നീട് പരാതിപ്പെട്ടു.