ഒൻപതാം ക്ലാസ് വിദ്യാർഥിനി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ; കണ്ടത് ജോലിക്കു പോയ അമ്മ ഉച്ചഭക്ഷണം കഴിക്കാനെത്തിയപ്പോൾ

0
210

വണ്ടിപ്പെരിയാർ (ഇടുക്കി): ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചുരക്കുളം പുതുവൽ ആളൂർ ഭവൻ രാജേഷിന്റെ മകൾ റോഷ്നിയെ (14) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തൊഴിലുറപ്പ് ജോലിക്കു പോയ മാതാവ് രാജി ഉച്ചഭക്ഷണം കഴിക്കാൻ വീട്ടിലെത്തിയപ്പോഴാണ് മകളെ കാണുന്നത്.

തുടർന്ന് അയൽവാസികളുടെ സഹായത്തോടെ ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകി. സംസ്കാരം നടത്തി. കുമളി വെള്ളാരംകുന്ന് സ്കൂളിലെ വിദ്യാർഥിനിയാണ്. സഹോദരി: രേഷ്മ. പ്രാഥമിക അന്വേഷണത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ് പറഞ്ഞു.