ജിദ്ദ: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി ജിദ്ദ – മലപ്പുറം ജില്ല കെ എം സി സിയുടെ ‘സംഘടനയെ സജ്ജമാക്കാം: തെരെഞ്ഞെടുപ്പിനൊരുങ്ങാം’ എന്ന ത്രൈമാസ കാമ്പയിനിന്റെ ഭാഗമായി മാറാക്കര പഞ്ചായത്ത് കെഎംസിസി കണ്വെന്ഷന് ഷറഫിയ്യ സഫയര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു. മലപ്പുറം ജില്ല കെ എം സി സി ജനറല്‍ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റര്‍ ഉദ്ഘാടനം ചെയതു. ജീവ കാരുണ്യ പ്രവര്‍ത്തനം നടത്തുന്നതോടൊപ്പം കെ എം സി സി പ്രവര്‍ത്തകര്‍ രാഷ്ട്രീയ ബോധം ഉള്ളവരാകണമെന്ന് അദ്ദേഹം പറഞ്ഞു. പരിപാടിയില്‍ പഞ്ചായത്ത് കെ എം സി സി പ്രസിഡന്റ് അലവിക്കുട്ടി മുസ് ലിയാര്‍ കാടാമ്പുഴ അധ്യക്ഷത വഹിച്ചു.
