ജിദ്ദ – മാറാക്കര പഞ്ചായത്ത് കെ എം സി സി കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു

ജിദ്ദ: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി ജിദ്ദ – മലപ്പുറം ജില്ല കെ എം സി സിയുടെ ‘സംഘടനയെ സജ്ജമാക്കാം: തെരെഞ്ഞെടുപ്പിനൊരുങ്ങാം’ എന്ന ത്രൈമാസ കാമ്പയിനിന്‍റെ ഭാഗമായി മാറാക്കര പഞ്ചായത്ത് കെഎംസിസി കണ്‍വെന്‍ഷന്‍ ഷറഫിയ്യ സഫയര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു. മലപ്പുറം ജില്ല കെ എം സി സി ജനറല്‍ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റര്‍ ഉദ്ഘാടനം ചെയതു. ജീവ കാരുണ്യ പ്രവര്‍ത്തനം നടത്തുന്നതോടൊപ്പം കെ എം സി സി പ്രവര്‍ത്തകര്‍ രാഷ്ട്രീയ ബോധം ഉള്ളവരാകണമെന്ന് അദ്ദേഹം പറഞ്ഞു. പരിപാടിയില്‍ പഞ്ചായത്ത് കെ എം സി സി പ്രസിഡന്റ് അലവിക്കുട്ടി മുസ് ലിയാര്‍ കാടാമ്പുഴ അധ്യക്ഷത വഹിച്ചു.

നിരീക്ഷകനായ കെഎംസിസി ജില്ല സെക്രട്ടറി മജീദ് കള്ളിയില്‍ മുഖ്യപ്രഭാഷണം നടത്തി. ജിദ്ദ – കോട്ടക്കല്‍ മണ്ഡലം കെഎംസിസി പ്രസിഡണ്ട് ഷാജഹാന്‍ പൊന്‍മള, ആക്ടിങ് സെക്രട്ടറി ആബിദ് തയ്യില്‍, അന്‍വര്‍ പൂവ്വല്ലൂര്‍, നജ്മുദ്ദീന്‍, സമദലി വട്ടപ്പറമ്പ്, ഹൈദര്‍ പുവ്വാട് എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ഒ. കെ നജീബ് സ്വാഗതവും ഗഫൂര്‍ മണ്ണായി നന്ദിയും പറഞ്ഞു.