ലക്ഷങ്ങൾ തട്ടിയെടുത്തതിന് പിന്നാലെ അമ്മയെ വീട്ടിൽ നിന്നും പുറത്താക്കി; മകൻ അറസ്റ്റിൽ

0
15

തിരുവനന്തപുരം: കഠിനംകുളത്ത് ലക്ഷങ്ങൾ തട്ടിയെടുത്തതിന് ശേഷം 60കാരിയായ അമ്മയെ വീട്ടിൽ നിന്ന് പുറത്താക്കിയ മകൻ അറസ്സിൽ. കഠിനംകുളം ചിറ്റാറ്റുമുക്ക് സ്വദേശി മൻസൂർ ആണ് അറസ്റ്റിലായത്.

കോടതി നിർദേശ പ്രകാരമാണ് പൊലീസ് മൻസൂറിനെ അറസ്റ്റ് ചെയ്തത്. ഇയാളുടെ ഭാര്യ ഷിജിലയ്ക്ക് എതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. ലക്ഷങ്ങൾ തട്ടിയെടുത്തതിന് ശേഷമാണ് മാതാവ് ഫാത്തിമ ബീവിയെ വീട്ടിൽ നിന്ന് പുറത്താക്കിയത്.