ഇരച്ചെത്തിയ പ്രളയജലത്തില്‍ മകന്‍ കുത്തിയൊലിച്ച് പോയി; അമ്മ കാത്തുനിന്നത് 30 മണിക്കൂര്‍; ഒടുവില്‍ അദ്ഭുതരക്ഷ

0
103

പ്രളയജലത്തില്‍ ഒഴുകിപ്പോയ യുവാവിനെ 30 മണിക്കൂറിന് ശേഷം വ്യോമസേന രക്ഷപെടുത്തി. തെലങ്കാനയിലെ രാജന്ന സിര്‍സില്ലയിലാണ് സംഭവം. അമ്മ ലക്ഷ്മിയുടെ നിരന്തരമായ അഭ്യര്‍ഥനയും കണ്ണീരും കാത്തിരിപ്പുമാണ് 30 മണിക്കൂറിനൊടുവില്‍ തിരച്ചില്‍ നടത്താനും മകന്‍ ജംഗം സ്വാമിയെ രക്ഷിക്കാനും വഴി തെളിച്ചത്.

31–ാം മണിക്കൂറില്‍ മകനുമായി വ്യോമസേനയുടെ ഹെലികോപ്ടര്‍ പറന്നെത്തിയപ്പോള്‍ സന്തോഷം കൊണ്ട് ലക്ഷ്മി പൊട്ടിക്കരഞ്ഞു. രണ്ടാം ജന്‍മം നല്‍കിയതില്‍ രക്ഷാപ്രവര്‍ത്തകരോട് നന്ദിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.