ഗൾഫ് രാജ്യങ്ങളിലെ ഹൗസ് ഡ്രൈവർമാർ ഉൾപ്പെടെയുള്ള ഫിലിപ്പൈൻ വീട്ടുജോലിക്കാരുടെ ശമ്പളം വർധിപ്പിച്ചു; ഫലം കണ്ടത് ഫിലിപ്പീൻ സർക്കാരിന്റെ ശ്രമം

0
21

മനില: ഗൾഫ് രാജ്യങ്ങളിലെ ഹൗസ് ഡ്രൈവർമാർ ഉൾപ്പെടെയുള്ള ഫിലിപ്പൈൻ വീട്ടുജോലിക്കാരുടെ ശമ്പള വർദ്ധനവ് പ്രഖ്യാപിച്ചു. ഫിലിപ്പൈൻ സർക്കാരിന്റെ കഠിനമായ ശ്രമ ഫലമായി വിവിധ ഗൾഫ് രാജ്യങ്ങളുമായുള്ള ഫിലിപ്പീൻസ് റിപ്പബ്ലിക്കിലെ കുടിയേറ്റ തൊഴിലാളി കാര്യ വകുപ്പ് ആണ് ഗാർഹിക തൊഴിലാളികളുടെ ശമ്പളം വർധിപ്പിക്കാൻ ഗൾഫ് രാജ്യങ്ങൾ അനുമതി നൽകിയതായി അറിയിച്ചത്.

ഏറ്റവും കുറഞ്ഞ പ്രതിമാസ വേതനം 400 ഡോളറിൽ നിന്ന് 500 ഡോളറായാണ് ഉയർത്തിയത്. ഇത് 1,874 സഊദി റിയാലിന് തുല്യമാണ്. നിലവിലുള്ളതും പുതിയതുമായ എല്ലാ കരാറുകളിലും ഈ പുതിയ വേതനം ഉൾപ്പെടുത്തും. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, സ്ത്രീ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്, ഏജൻസികളും തൊഴിലുടമകളും ജോലി സംബന്ധമായ അപകടങ്ങളോ രോഗങ്ങളോ ഉണ്ടായാൽ ചികിത്സാ ചെലവ് വഹിക്കണമെന്ന് തീരുമാനവും വ്യവസ്ഥ ചെയ്യുന്നുണ്ട്.