നിരോധിച്ച പ്ലാസ്റ്റിക്ക് ബൊക്കെ മന്ത്രിക്ക് തന്നെ നൽകി പഞ്ചായത്ത്, പതിനായിരം രൂപ പിഴയീടാക്കാൻ കഴിയുന്ന കുറ്റമെന്ന് മന്ത്രി എം ബി രാജേഷ്

0
60

പാലക്കാട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരുപാടികളിൽ പാലിക്കേണ്ട ഹരിത പ്രോട്ടോകോൾ പാലിക്കാതെ നിരോധിച്ച പ്ലാസ്റ്റിക്ക് ബൊക്കെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്ക് തന്നെ നൽകി കുത്തനൂർ പഞ്ചായത്ത് ഭരണസമിതി.

ബൊക്കെ വാങ്ങാതെ അതിലെ ചട്ടലംഘനം വേദിയിൽ നിന്ന് തന്നെ മന്ത്രി എംബി രാജേഷ് ചൂണ്ടിക്കാട്ടി. പതിനായിരം രൂപ പിഴയീടാക്കാൻ കഴിയുന്ന കുറ്റമാണ് ചെയ്തതെന്ന് അദ്ദേഹം പറഞഞു. നിരോധിത പ്ലാസ്റ്റിക് ഉപയോഗം തടയേണ്ട വകുപ്പ് തന്നെയാണ് അത് ലംഘിച്ചത് സർക്കാർ ഉത്തരവ് പോലും പലരും വായിച്ച് നോക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.