രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെച്ചാല്‍ ഉപതെരഞ്ഞെടുപ്പ് ആവശ്യപ്പെടില്ല; നിര്‍ണായക നിലപാടുമായി ബിജെപി

0
182

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് എംഎല്‍എ സ്ഥാനം രാജിവെച്ചാല്‍ വീണ്ടുമൊരു ഉപതെരഞ്ഞെടുപ്പിന് ആവശ്യപ്പെടില്ലെന്ന് ബിജെപി. നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കേ ഇനിയൊരു ഉപതെരഞ്ഞെടുപ്പ് അനാവശ്യമാണെന്ന നിലപാടിലാണ് ബിജെപി നേതൃത്വം. തദ്ദേശ – നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കിടയിലെ ഉപതെരഞ്ഞെടുപ്പ് ഗുണം ചെയ്യില്ലെന്നും ബിജെപി നേതൃത്വം വിലയിരുത്തുന്നു.

രാഹുല്‍ മാങ്കൂട്ടത്തിലിനെ രാജിവെപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചെങ്കിലും വീണ്ടുമൊരു തെരഞ്ഞെടുപ്പ് പാര്‍ട്ടി നേതൃത്വം ആഗ്രഹിക്കുന്നില്ല. ഇതു സംബന്ധിച്ച് കോണ്‍ഗ്രസ് നിയമോപദേശം തേടുന്നതിനിടയിലാണ് ബിജെപിയുടെ നിര്‍ണായക നിലപാട് വരുന്നത്.