“രാഹുലിനെ ഒറ്റിക്കൊടുത്തു, തോളിൽ കൈയ്യിട്ട് നടന്നവന്റെ കുത്തിന് ആഴമേറും”; യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ പോര്

0
217

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ ലൈംഗിക ആരോപണങ്ങളിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ പോര്. രാഹുലിനെ ഒറ്റിക്കൊടുത്തുവെന്നാണ് ഗ്രൂപ്പിൽ മെസേജുകൾ.

കഥ മെനയലുകളും, സൂത്രത്തിൽ കസേര ഒപ്പിക്കാനായുള്ള പോസ്റ്റർ വിപ്ലവങ്ങളും തുടരട്ടെയെന്നും നമുക്ക് കാണാം എന്നുമാണ് സംസ്ഥാന ജനറൽ സെക്രട്ടറിമാരിൽ ഒരാൾ അയച്ച സന്ദേശം. പോര് കനത്തതോടെ യൂത്ത് കോൺഗ്രസ്‌ ദേശീയ സെക്രട്ടറി പുഷ്പലത, ഗ്രൂപ്പ് അഡ്മിൻ ഒണ്‍ലി ആക്കി.