ഇന്ന് റി എൻട്രിയിൽ നാട്ടിൽ പോകാനിരുന്ന മലപ്പുറം സ്വദേശി സഊദിയിൽ വാഹനമിടിച്ച് മരിച്ചു

0
351

ബഖാല ജീവനക്കാരനായിരുന്നു

ജിസാൻ: ഇന്ന് നാട്ടിലേക്ക് അവധിക്കായി പോവാനിരുന്ന മലപ്പുറം സ്വദേശി സഊദിയിൽ വാഹനമിടിച്ചു മരിച്ചു. മഞ്ചേരി പാണായി സ്വദേശി റിയാസ് ബാബു കോർമത്ത് (47) ആണ് മരിച്ചത്. ജിസാനിനടുത്ത് അബൂ അരീഷിലാണ് ദാരുണ അപകടം. പാണായി മുഹമ്മദ് കോർമത്‌, സുഹ്‌റ ദമ്പതികളുടെ മകനാണ്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

ഇന്ന് ഉച്ചക്ക് ശേഷമുള്ള വിമാനത്തിൽ  നാട്ടിലേക്ക് പോവാനിരുന്ന റിയാസ് ഇന്നലെ സുഹൃത്തിനെ സന്ദർശിച്ചു മടങ്ങുന്നതിനിടെ കാറിടിക്കുകയായിരുന്നു. ഇന്ന് ഉച്ചക്കുള്ള ഫ്‌ളൈദുബായ് ഫ്‌ളൈറ്റിൽ നാട്ടിൽ പോകാനായി ഒരുക്കങ്ങൾ എല്ലാം പൂർത്തിയാക്കിയിരുന്നു. ജിസാൻ അൽവാസിലിയിൽ ബക്കാലയിൽ ജോലി ജീവനക്കാരനായിരുന്നു. 18 വർഷമായി സഊദിയിൽ ജോലി ചെയ്യുന്നു.

പാണായി മുഹമ്മദ് കോർമത്‌ ,സുഹ്‌റ ദമ്പതികളുടെ മകനാണ്

കൊവിഡ് സമയത്ത് പ്രയാസത്തിലായിരുന്ന ബൈഷിലെ പ്രവാസികൾക്കിടയിൽ ഭക്ഷണവിതരണത്തിനും മറ്റു ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും സജീവമായിരുന്ന റിയാസ് സാമൂഹിക സംഘടനയായ ‘ജല’ യുടെ സജീവപ്രവർത്തകനായിരുന്നു. നിയമനടപടികൾ പൂർത്തിയാക്കി മയ്യിത്ത് സഊദിയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. നിലവിൽ മയ്യത്ത്  ജിസാൻ കിംഗ് ഹഫദ് ഹോസ്പിറ്റൽ മോർച്ചറിയിൽ സൂഷിച്ചിരിക്കുകയാണ്.

മുമ്പ് മഞ്ചേരി മലപ്പുറം റോഡിൽ ABBA വീഡിയോ ലൈബ്രറി എന്ന ഷോപ്പ് നടത്തിയിരുന്നു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക