ആദിവാസിയായ മധ്യവയസ്ക്കനെ ആറ് ദിവസം പട്ടിണിക്കിട്ട് ഫാംസ്റ്റേ ഉടമ; അടച്ചിട്ട മുറിയിൽ ക്രൂരമർദനമേറ്റു

0
149

പാലക്കാട്: പാലക്കാട് മുതലമടയിൽ ആദിവാസി മധ്യവയസ്ക്കനെ ഫാംസ്റ്റേ ഉടമ അടച്ചിട്ട മുറിയിൽ പട്ടിണിക്കിട്ട് ക്രൂരമായി മർദിച്ചെന്ന് പരാതി. മുതലമട സ്വദേശിയായ വെള്ളയൻ എന്ന ആദിവാസി യുവാവിനാണ് മർദനമേറ്റത്. മുതലമട ഊർക്കുളം പ്രദേശത്തെ ഫാംസ്റ്റേയിലെ ഉടമയാണ് സംഭവത്തിന് പിന്നിലെന്നാണ് പരാതി.

മർദനത്തിൽ പരിക്കേറ്റ വെള്ളയനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറു ദിവസത്തോളം യുവാവിനെ അടച്ചിട്ട മുറിയിൽ പട്ടിണിക്കിട്ടു എന്നാണ് പരാതി. ഇന്നലെ രാത്രി മുതലമട പഞ്ചായത്ത് മെമ്പർ കൽപ്പനാ ദേവിയുടെ നേതൃത്വത്തിൽ നാട്ടുകാരും പൊലീസും ചേർന്നാണ് വെള്ളയനെ രക്ഷപ്പെടുത്തിയത്.